• Wed. Dec 25th, 2024

24×7 Live News

Apdin News

sabarimala-pilgrim-accidents-in-punalur-muvattupuzha-highway. | പുനലൂര്‍– മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ 2 അപകടം; 12 ശബരിമല തീര്‍ഥാടകര്‍ക്കു പരുക്ക്

Byadmin

Dec 24, 2024


2 അപകടങ്ങളും ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നായിരുന്നു.

uploads/news/2024/12/754205/accident-images.gif

photo – facebook

പത്തനംത്തിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രണ്ട് അപകടങ്ങളിലായി 12 ശബരിമല തീര്‍ത്ഥാടകര്‍ക്കു പരുക്കേറ്റു . കോന്നി മുറിഞ്ഞകല്ലില്‍ തെലങ്കാന സ്വദേശികളുടെ കാര്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറിയാണു 8 പേര്‍ക്കു പരുക്കേറ്റത് .

കോന്നി എലിയറയ്ക്കലില്‍ തമിഴ്നാട് സ്വദേശികളുടെ കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ് വാനിനു പിന്നില്‍ ഇടിച്ചുകയറി 4 പേര്‍ക്കും പരുക്കേറ്റു. 2 അപകടങ്ങളും ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നായിരുന്നു. ആരുടെയും പരുക്കു സാരമുള്ളതല്ല.

നിലയ്ക്കൽ– പമ്പ റൂട്ടിൽ അട്ടത്തോടിനും പോത്തൻകുഴിക്കും ഇടയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറും കണ്ടക്ടറും മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ആർക്കും പരുക്കില്ല. എംവിഡി സേഫ് സോൺ ക്വിക്ക് റെസ്പോൺസ് ടീം ഹെവി ക്രെയിനുകൾ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു.



By admin