• Tue. Mar 18th, 2025

24×7 Live News

Apdin News

sabarimala-timing-change | ശബരിമല ദര്‍ശന സമയത്തില്‍ മാറ്റം: എല്ലാ മാസപൂജകള്‍ക്കും നട തുറക്കുക രാവിലെ അഞ്ചിന്

Byadmin

Mar 18, 2025


sabarimala, updates

പത്തനംതിട്ട: ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് മാറ്റം വരുത്തിയത്. ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. പകല്‍ ഒന്നിന് നട അടയ്ക്കും. വൈകീട്ട് 4ന് നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

സിവില്‍ ദര്‍ശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദര്‍ശനം) പുതിയ സമയക്രമം ഏര്‍പ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മണി മുതല്‍ മാത്രമേ സിവില്‍ ദര്‍ശനം ഉണ്ടാവുകയുള്ളൂ. രാത്രി 9.30 ന് സിവില്‍ ദര്‍ശനത്തിനുള്ള സമയക്രമം അവസാനിക്കും. പുതിയ സമയക്രമം ചൊവ്വാഴ്ച മുതല്‍ നടപ്പിലാക്കും. ഇരുമുടിക്കെട്ടുമായി വരുന്നവര്‍ക്ക് കൂടുതല്‍ ദര്‍ശന സമയം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.



By admin