മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെതിരെ നടന്ന മോഷണശ്രമവും ആക്രമണവും ആരാധകരെ മാത്രമല്ല ഇന്ത്യയെ മുഴുവനായി ഞെട്ടിച്ച സംഭവമായിരുന്നു. ബാന്ദ്രയിലെ വസതിയില്‍ മോഷണശ്രമത്തിനിടെ നടന് നുഴഞ്ഞുകയറ്റക്കാരന്റെ കുത്തേറ്റു ജീവന്‍ തന്നെ അപകടത്തിലായ സ്ഥിതിയുണ്ടായിരുന്നു. സംഭവത്തിന് ശേഷം ആദ്യമായി താന്‍ നേരിട്ട കാര്യം വിശദീകരിക്കുകയാണ് സെയ്ഫ്.
”ആ രാത്രിയില്‍ കരീന സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴത്തിന് പോയിരുന്നുവെന്ന് നടന്‍ വെളിപ്പെടുത്തി. രാവിലെ കുറച്ച് ജോലിയുള്ളതിനാല്‍ സെയ്ഫ് ഔട്ടിംഗ് ഒഴിവാക്കി വീട്ടില്‍ തന്നെ നിന്നു. ‘അവള്‍ തിരികെ വന്നു, ഞങ്ങള്‍ സംസാരിച്ചു, ഉറങ്ങാന്‍ പോയി. കുറച്ച് കഴിഞ്ഞ്, അവിടെ ആരോ കയറിയിട്ടുണ്ടെന്ന് വീട്ടുജോലിക്കാരന്‍ ഓടി വന്നു പറഞ്ഞു. നോക്കുമ്പോള്‍ കത്തിയുമായി ഒരാള്‍ ജെഹിന്റെ മുറിയില്‍ പണം ചോദിക്കുന്നു. ഇത് നടക്കുമ്പോള്‍ സമയം ഏകദേശം 2 മണി ആയിരുന്നു.”
” അയാള്‍ ജെഹിന്റെ കട്ടിലിന് മുകളില്‍ രണ്ട് വടികള്‍ പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അത് യഥാര്‍ത്ഥത്തില്‍ ഒരു ഹെക്സാ ബ്ലേഡായിരുന്നു. അതിനാല്‍ അവന്റെ ഓരോ കൈയിലും ഒരു കത്തിയും ഒരു മുഖംമൂടിയും ഉണ്ടായിരുന്നു. അതൊരു സര്‍ റിയല്‍ സീനായിരുന്നു. ഞാന്‍ അവനെ പിടിച്ചു വലിച്ചു. ഓടിച്ചെന്ന് അയാളെ വലിച്ചു താഴെയിട്ടു. ഞങ്ങളു രണ്ടും ഗുസ്തിപിടിച്ചു. എന്നാല്‍ അവന്‍ എന്നെ ശക്തമായി തള്ളിയിട്ട് എന്റെ പുറത്തുകയറിയിരുന്നു. അതിന് ശേഷം അയാള്‍ അയാളുടെ കരുത്തുമുഴുവന്‍ എടുത്ത് എന്നെ ശക്തമായി അടിച്ചു. അവന്‍ എന്റെ മുതുകില്‍ കഴിയുന്നത്ര ശക്തമായി കുത്തി.
എന്തുകൊണ്ടാണ് കരീന തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതെന്നും തഷാന്‍ നടന്‍ വെളിപ്പെടുത്തി. പേടിച്ചരണ്ട ബെബോ ഒരു റിക്ഷയോ ക്യാബിനോ കണ്ടെത്താന്‍ താഴേക്ക് ഓടി. അതിനാല്‍ ആശുപത്രിയിലേക്ക് പോകാമെന്ന് അദ്ദേഹം പറഞ്ഞു. തൈമൂര്‍ സെയ്ഫിനൊപ്പം താമസിക്കാന്‍ ആഗ്രഹിച്ചപ്പോള്‍, കരീന പേടിച്ചുവിറച്ച ജെഹിനൊപ്പം താമസിച്ച് സഹോദരി കരിഷ്മ കപൂറിന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് ഇപ്പോള്‍ വീട്ടില്‍ സുഖം പ്രാപിച്ചുവരികയാണ്.