
പാകിസ്താനിലെ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് മുൻ മന്ത്രി കെ കെ ശൈലജ. നിഷ്കളങ്കരായ സഞ്ചാരികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പെഹൽഗാം ആക്രമണമെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഭീകരരെ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന ധീര സൈനികർക്ക് അഭിവാദ്യങ്ങൾ…
നിഷ്കളങ്കരായ സഞ്ചാരികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പെഹൽഗാം ആക്രമണം. പെഹൽഗാമിൽ കൊല്ലപ്പെട്ട 27 പേരുടെയും ജീവൻ ഏറെ വിലപ്പെട്ടതാണ്. അതിൽ പ്രതികരിച്ചു കൊണ്ട് സൈന്യം നടത്തുന്ന എല്ലാ നടപടികൾക്കും പിൻതുണ അറിയിക്കുന്നു.
പാക്ക് അധീന കശ്മീരിലെയും പാക്കിസ്ഥാനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കമുള്‍പ്പെടെ ഭീകരവാദികളെ ചെറുക്കാൻ
നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ
പിന്തുണയും നൽകുന്നു.
ഇതോടൊപ്പം അതിർത്തിയിൽ
സംഘർഷങ്ങൾ ഒഴിവാക്കാനുള്ള നയതത്ര
ഇപെടൽ നടത്താനും രാജ്യത്തിനു കഴിയണം.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം