• Wed. Jan 8th, 2025

24×7 Live News

Apdin News

Sanatana Dharma is obscene; K Surendran wants to file a case against MV Govindan | സനാതന ധര്‍മം അശ്ലീലം; എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

Byadmin

Jan 4, 2025


sanathana dharmam, m v govindan

തൃശൂര്‍: സനാതന ധര്‍മ്മം അശ്ലീലമാണെന്നു പറഞ്ഞ എംവി ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിപിഎമ്മിനെ പോലുള്ള വലിയ ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്ന ഭാഷയല്ല. മ്ലേച്ഛമായ ഭാഷയാണുപയോഗിച്ചത്. ഹിന്ദുക്കളെ പഠിപ്പിക്കാന്‍ ഒരു കൂട്ടര്‍ ഇറങ്ങിയിരിക്കയാണ്. മറ്റുള്ളവരുടെ കാര്യങ്ങളെ കുറിച്ചുപറയാന്‍ ഇവര്‍ക്ക് ധൈര്യമില്ല.

മുസ്ലീം സ്ത്രീകളുടെ ഇന്നത്തെ വേഷവിതാനത്തെക്കുറിച്ച് പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോ? മുസ്ലീം സ്ത്രീകള്‍ക്ക് ആരാധനാ സ്വതന്ത്ര്യം വേണമെന്ന് പറയാന്‍ അദ്ദേഹത്തിന് ആര്‍ജവമുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. ഹിന്ദുക്കളുടെ പുറത്തുകയറുക എന്ന സ്ഥിരം പരിപാടി അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.



By admin