• Tue. May 6th, 2025

24×7 Live News

Apdin News

Scheduled castes are eligible for reservation; Supreme Court gives relief to Devikulam MLA | പട്ടികജാതി സംവരണത്തിന് അര്‍ഹതയുണ്ട് ; ദേവികുളം എംഎല്‍എയ്ക്ക് ആശ്വാസവുമായി സുപ്രീംകോടതി

Byadmin

May 6, 2025


uploads/news/2025/05/779511/A-raja.jpg

ഇടുക്കി: ദേവികുളം എംഎല്‍എ എ രാജയ്ക്ക് പട്ടികജാതി സംവരണത്തിന് എല്ലാ അര്‍ഹതയുമുണ്ടെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അഹ്സാനുദ്ദീന്‍ അമാനുള്ള, പികെ മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ കുടിയേറുന്ന കാലത്തുതന്നെ വസ്തുവകകള്‍ ഉണ്ടായിരിക്കണമെന്നും ഇല്ലെങ്കില്‍ പട്ടികജാതി വിഭാഗാംഗമായി പരിഗണിക്കാന്‍ കഴിയില്ലെന്നുമുള്ള ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി തള്ളിയത്. പൂര്‍വ്വികര്‍ തിരുനെല്‍വേലിയില്‍ നിന്ന് 1950 ഓഗസ്റ്റ് 10ന് മുന്‍പ് കുടിയേറിയവരാണെന്ന രാജയുടെ വാദം് സുപ്രീംകോടതി ശരിവെച്ചു.

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചത് എന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈക്കോടതിയില്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ ആക്ഷേപം. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിലുള്ളവരാണെന്നും മാട്ടുപ്പെട്ടി സിഎസ്ഐ പള്ളിയില്‍ മാമോദീസ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നുമായിരുന്നു ഡി കുമാറിന്റെ വാദം.

ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന എ രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നും ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ പൂര്‍വ്വികര്‍ കേരളത്തിലേക്ക് കുടിയേറിയവരാണെന്നും ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹമെന്നുമായിരുന്നു എ രാജയുടെ വാദം. എന്നാല്‍ കേസില്‍ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയായിരുന്നു ഹൈക്കോടതി വിധി.



By admin