• Thu. Jan 9th, 2025

24×7 Live News

Apdin News

School students clashed; Plus Two student stabbed in Thiruvananthapuram | സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിക്ക് കുത്തേറ്റു

Byadmin

Jan 4, 2025


thiruvanathapuram, school students

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അസ്‌ലമിനാണ് കുത്തേറ്റത്. ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്‌ലമിന്റെ നില ?ഗുരുതരമാണ്. വിദ്യാര്‍ഥി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാല് പേര്‍ ചേര്‍ന്നാണ് അസ്‌ലമിനെ ആക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജങ്ഷനിലൂടെ നടന്നു പോകുകയായിരുന്ന അസ്‌ലമിനെ പിന്നിലൂടെ വന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. പിന്നിലൂടെ കത്തി ഉപയോ?ഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു.



By admin