• Sun. Feb 9th, 2025

24×7 Live News

Apdin News

Science Congress with singing birds | പാടിപ്പറക്കുന്ന പറവകളുമായി ശാസ്ത്ര കോൺഗ്രസ്

Byadmin

Feb 8, 2025


കേരളത്തിൽ സർവ്വസാധാരണ കണ്ടുവരുന്ന പക്ഷികളുടെ മിഴിവുള്ള ഛായാചിത്രങ്ങൾ പീച്ചി വന്യജീവി ഡിവിഷനു വേണ്ടി വന്യജീവി ഫോട്ടോഗ്രാഫർ സുരേഷ് ഇളമണാണ് പാനലുകൾ തയ്യാറാക്കി നൽകിയത്.

uploads/news/2025/02/762856/Birds-exibition.jpg

ശാസ്ത്ര കോൺഗ്രസിൻ്റെ ഭാഗമായി വെള്ളാനിക്കര കാർഷിക സർവ്വ ശാലയിൽ ചിത്രങ്ങൾ വീക്ഷിക്കുന്ന വിദ്യാർത്ഥി

തൃശൂർ: നിശ്ചല ചിത്രങ്ങൾ തീർത്തും ചലനാത്മക ഭാവുകത്വമുണർത്തണം. എങ്കിലേ അകക്കണ്ണിൽ അതി ഭാവുകത്വം പ്രകടമാവൂ.ഇത് തീർത്തും അന്വർത്ഥമാണിവിടെ.. സംഘാടകർ ഒരുക്കിയ ശബ്ദ പശ്ചാത്തലം കൂടിയായപ്പോൾ തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവ്വകലാശാലാ ആസ്ഥാനം വിദ്യാർത്ഥികളിലും ശാസ്ത്ര കുതുകികളിലും കൗതുകമുണർത്തി.

കേരളത്തിൽ സർവ്വസാധാരണ കണ്ടുവരുന്ന പക്ഷികളുടെ മിഴിവുള്ള ഛായാചിത്രങ്ങൾ പീച്ചി വന്യജീവി ഡിവിഷനു വേണ്ടി വന്യജീവി ഫോട്ടോഗ്രാഫർ സുരേഷ് ഇളമണാണ് പാനലുകൾ തയ്യാറാക്കി നൽകിയത്. പക്ഷിച്ചിത്രങ്ങളാവട്ടെ വിവിധ ഫോട്ടോഗ്രാഫർമാരുടെ സംഭാവനയും
.ഇന്നും നാളെയും പ്രദർശനം തുടരും. “പാടി പറക്കുന്ന മലയാളം” എന്നപേരിൽ ഇന്ദുചൂഡൻ ഫൗണ്ടേഷനാണ് പ്രദർശനം ഒരുക്കിയിരിക്കുന്നു.

പ്രൊഫസർ നീലകണ്ഠന്റെ (ഇന്ദുചൂഡൻ ) ജീവിതത്തിലെ പക്ഷി പഠന യാത്രകളുടെ 40 ഓളം സചിത്ര ജീവചരിത്ര പാനലുകൾ ചിത്ര പ്രദർശനത്തെ അർത്ഥപൂർണ്ണമാക്കുന്നുണ്ട്. അതോടൊപ്പം സന്ദർശകരെ പ്രകൃതി പഠനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. കേരള ഗ്രാമീണതയിൽ സ്വച്ഛന്ദം സ്വൈരവിഹാരം നടത്തുന്ന പക്ഷികൾ മാത്രമല്ല മലമുഴക്കി, തീക്കാക്ക, രാച്ചുക്ക്, മീൻ കൂമൻ, പനങ്കൂളൻ തുടങ്ങിയവയും പ്രദർശനത്തിൽ ഇടം നേടിയിട്ടുണ്ട്.

“പക്ഷികളോടുള്ള നമ്മുടെ സ്നേഹം പ്രകൃതിയോടുള്ള സ്നേഹമാണ്, സൗന്ദര്യത്തോടുള്ള സ്നേഹമാണ്, സ്വാതന്ത്ര്യത്തോടുള്ള സ്നേഹമാണ് ” ഇന്ദുചൂഡൻ മാഷുടെ “കേരളത്തിലെ പക്ഷികൾ ” എന്ന പുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത വരികളും പ്രദർശനത്താൽ ശ്രദ്ധേയം.

പക്ഷികളെ പ്പോലെത്തന്നെ മലയാള ഭാഷയുടെ സൗന്ദര്യം എന്താണെന്നും, അതല്ലെങ്കിൽ മലയാളം ഇത്തരത്തിലും ആവാമെന്നും ഈ വരികളിലൂടെ അദ്ദേഹം പറയാതെ പറയുന്നു. പ്രകൃതിയെന്നത് നാം തന്നെണെന്ന തിരിച്ചറിവ് ഇവിടെ സാധ്യമാവണം എന്നുലക്ഷ്യമിട്ടാണ് പക്ഷികളുടെ ചിത്രങ്ങളെ ആധാരമാക്കി ഈ പ്രദർശനം ഒരുക്കിയിട്ടുള്ളതെന്ന് കേരള വന്യജീവി വകുപ്പ് അഭിപ്രായപ്പെടുന്നു.



By admin