• Mon. Oct 14th, 2024

24×7 Live News

Apdin News

scooter-passenger-hit-by-drunken-driving-case-against-actor-baiju | മദ്യലഹരിയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു: നടന്‍ ബൈജുവിനെതിരെ കേസ്

Byadmin

Oct 14, 2024


actor, baiju, scooter, passenger, hit, car, drunken, drive

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിക്കുകയും സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയും ചെയ്തതിന് നടന്‍ ബൈജു സന്തോഷിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. വെള്ളയമ്പലത്ത് ഞാറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ത സാമ്പിള്‍ നല്‍കാന്‍ ബൈജു തയാറാകില്ല. പിന്നീട് മദ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ശാസ്തമംഗലം ഭാഗത്തുനിന്ന് കാറോടിച്ച് എത്തിയ ബൈജു കവടിയാര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെയാണ് ഇടിച്ചിട്ടത്. റോഡ് പണി നടക്കുന്നതായുള്ള അറിയിപ്പ് ബോര്‍ഡ് കണ്ടയുടന്‍ കാര്‍ വെട്ടിച്ചപ്പോള്‍ അപകടമുണ്ടായെന്നാണ് സൂചന. നിയന്ത്രണംവിട്ട കാര്‍ സമീപത്തെ സിഗ്നല്‍ പോസ്റ്റില്‍ ഇടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പോലീസ് സംഭവസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. പരിക്കേറ്റയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജുവിനൊപ്പം മകളും വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.



By admin