• Mon. Jan 27th, 2025

24×7 Live News

Apdin News

search-on-for-man-eater-tiger-at-manathavady-will-continue-today | കടുവാ ദൗത്യം: പഞ്ചാരക്കൊല്ലിയില്‍ വനംവകുപ്പിന്റെ തിരച്ചില്‍ ഇന്നും തുടരും, ഉന്നതതല യോഗം ചേരും

Byadmin

Jan 26, 2025


mananthavady, tiger, mission, updates

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാനുള്ള തിരച്ചില്‍ വനംവകുപ്പ് ഇന്നും തുടരും. 80 അംഗ ആര്‍ആര്‍ടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചില്‍ നടത്തും. രണ്ട് കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയില്‍ വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്.

കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാമ്പില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ എഡിഎം സ്ഥലത്തെത്തി സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. അതിനിടെ പ്രദേശവാസികളില്‍ ചിലര്‍ കടുവയെ കണ്ടെന്ന് പറഞ്ഞെങ്കിലും വനംവകുപ്പ് മേഖലയില്‍ തിരച്ചില്‍ നടത്തിയിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നും കടുവയ്ക്കായി തിരച്ചില്‍ നടത്തും.

അതേസമയം കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ഇന്ന് ഉന്നതതല യോഗം ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചര്‍ച്ചയാകും. രാവിലെ 11-ന് വയനാട് കളക്ടറേറ്റില്‍ ആണ് യോഗം. ജില്ലാ കളക്ടര്‍, പോലീസ് മേധാവി, വിവിധ ഡിഎഫ്ഒമാര്‍ എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുക്കും.



By admin