സെമിനാർ ഈ മാസം 13നാണ് നടക്കുന്നത്.
ആലപ്പുഴയിൽ മുസ്‌ലിംലീഗ് സെമിനാറിൽ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് ജി സുധാകരനും. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലാണ് ജി സുധാകരന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സെമിനാർ ഈ മാസം 13നാണ് നടക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് മുസ്ലിം ലീഗ് സെമിനാർ സംഘടിപ്പിക്കുന്നത്. ജി സുധാകരൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ സിപിഎം പ്രതിനിധിയായിട്ടായിരിക്കും പങ്കെടുക്കുക.
അതേസമയം, സെമിനാറിൽ പങ്കെടുക്കാമെന്ന് ജി സുധാകരൻ അറിയിച്ചതായി ലീഗ് നേതാക്കൾ പ്രതികരിച്ചു. നേരത്തെ, കോൺഗ്രസിനോടടുക്കുന്ന സുധാകരൻ്റെ സമീപനത്തെ സിപിഎം തടഞ്ഞിരുന്നു.