പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും മഹാ കുംഭമേളയ്ക്കിടെ അമിതമായ കോളിഫോം ബാക്ടീരിയയുടെ അളവ് കാരണം ജലത്തിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞെന്നും കുളിയ്ക്കാൻ യോഗ്യമല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) കണ്ടെത്തിയതിന് പിന്നാലെയാണ് ബിഹാറിലെ റിപ്പോർട്ട് പുറത്തുവന്നത്.

ബിഹാറിലെ പല സ്ഥലങ്ങളിലും ഉയർന്ന അളവിൽ ബാക്ടീരിയ സാന്നിധ്യമുള്ളതിനാൽ ഗംഗാ നദിയിലെ വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായി 2024-25 ലെ ബീഹാർ സാമ്പത്തിക സർവേ റിപ്പോർട്ട്.
പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും മഹാ കുംഭമേളയ്ക്കിടെ അമിതമായ കോളിഫോം ബാക്ടീരിയയുടെ അളവ് കാരണം ജലത്തിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞെന്നും കുളിയ്ക്കാൻ യോഗ്യമല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) കണ്ടെത്തിയതിന് പിന്നാലെയാണ് ബിഹാറിലെ റിപ്പോർട്ട് പുറത്തുവന്നത്.
ഗംഗയിലെ ജലത്തിൽ കോളിഫോം അടക്കമുള്ള ബാക്ടീരിയ സാന്നിധ്യം ഉയർന്നതാണ്. ഗംഗയുടെയും അതിന്റെ പോഷകനദികളുടെയും തീരത്തുള്ള നഗരങ്ങളിൽ നിന്നുള്ള മലിനജലം/ഗാർഹിക മാലിന്യ ജലം പുറന്തള്ളുന്നതാണ് ഇതിന് പ്രധാന കാരണമെന്നും ബീഹാർ സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു.