• Tue. Mar 4th, 2025

24×7 Live News

Apdin News

sfis-statement-about-antisocial-tendencies-among-teenagers | കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ പ്രവണതകള്‍ ചെറുക്കണം’; എസ്എഫ്‌ഐ

Byadmin

Mar 2, 2025


പ്രത്യേകശ്രദ്ധ വേണ്ട വിഷയങ്ങളില്‍ ആവശ്യമായ കൗണ്‍സിലിംഗുകള്‍ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.

uploads/news/2025/03/766883/sfi-flag.gif

photo – facebook

തിരുവനന്തപുരം : കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, ലഹരി, അക്രമവാസന തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവണതകളെ ചെറുക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എം. ശിവപ്രസാദ്, സെക്രട്ടറി പി. എസ്. സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപെട്ടു.

അപകടകരമായ അക്രമവാസനകളിലേക്ക് നയിക്കപ്പെടാന്‍ ഇടയുള്ള ഈ കൗമാരകാലത്തെ വിദ്യാര്‍ത്ഥികളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുകയും സ്‌കൂള്‍തലം മുതല്‍ ബോധവത്ക്കരണങ്ങള്‍, പ്രത്യേകശ്രദ്ധ വേണ്ട വിഷയങ്ങളില്‍ ആവശ്യമായ കൗണ്‍സിലിംഗുകള്‍ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.

പുതുതലമുറയില്‍ വ്യാപകമാകുന്ന അക്രമ – അരാഷ്ട്രീയ പ്രവണതകള്‍ക്കെതിരായി ഭരണകൂട സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും, ശക്തമായ നിയമ നടപടികളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ നേര്‍ദിശയിലേക്ക് നയിക്കാനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും, സക്രിയവും സര്‍ഗാത്മാകവുമായ തലമുറയുടെ സൃഷ്ടിപ്പിന് വേണ്ടി സമൂഹസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപെട്ടു.



By admin