• Fri. Dec 20th, 2024

24×7 Live News

Apdin News

shafiq-murder-attempt-case-father-sharif-7-years-and-stepmother-anisha-10-years | ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ്; ഷെരീഫിന് അരലക്ഷം പിഴ

Byadmin

Dec 20, 2024


കേസിൽ ഒന്നാം പ്രതിയായ ഷെഫീഖിന്റെ കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവാണ് വിധിച്ചിരിക്കുന്നത്.

murder case

കുമളിയില്‍ അഞ്ച് വയസുകാരന്‍ ഷെഫീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് ഷെരീഫിന് 7 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.. കേസിൽ ഒന്നാം പ്രതിയായ ഷെഫീഖിന്റെ കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവാണ് വിധിച്ചിരിക്കുന്നത്.

ഷെരീഫ് 50000 രൂപ പിഴ ഒടുക്കണം. അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്.

17 വയസുള്ള ഷെഫീഖിനെ പരിചരിക്കുന്നത് നഴ്സായ രാഗിണിയാണ്. തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം. പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്



By admin