• Tue. May 6th, 2025

24×7 Live News

Apdin News

Shajan Skaria was arrested in the middle of the night; Rajeev Chandrasekhar said it was a violation of constitutional rights | ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്ത സംഭവം ; ഭരണഘടനാവകാശങ്ങളുടെ ലംഘനമെന്ന് രാജീവ് ചന്ദ്രശേഖര്‍

Byadmin

May 6, 2025


uploads/news/2025/05/779504/rajeev-chandrasekhar.jpg

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയക്ക് വസ്ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ഇത്തരം ഏകാധിപത്യപരമായ നടപടികളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ലെന്നും എന്തുവിലകൊടുത്തും ചെറുത്തു തോൽപ്പിക്കുമെന്നും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. ഷാജൻ സ്കറിയയുടെ മാത്രമല്ല, ഒരു മലയാളിയുടെയും ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്ന നടപടികൾ ബിജെപി വച്ചുപൊറുപ്പിക്കില്ല. ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്തത് മുഴുവൻ ദിവസവും കസ്റ്റഡിയിൽ വെക്കാൻ വേണ്ടിയായിരുന്നു. അതെന്തായാലും പോലീസിന് കഴിഞ്ഞില്ലെന്നും പറഞ്ഞു.

കേരളത്തിലെ പോലീസ് രാജിനെ ശക്തമായി എതിർക്കുന്നു. ഭരണഘടനാവകാശങ്ങളെ കുറിച്ചും ആവിഷ്കാര, മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും വാചാല മായി സംസാരിക്കുന്ന ഇൻഡി സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ അവകാശങ്ങൾ നഗ്നമായി ലംഘിക്കുന്നതായും വ്യക്തമാക്കുന്നു.



By admin