• Thu. Nov 28th, 2024

24×7 Live News

Apdin News

Shawarma selling restaurants should be strictly inspected; Licenses of restaurants that do not meet food safety standards should be revoked; High Court | ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണം; ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണം; ഹൈക്കോടതി

Byadmin

Nov 28, 2024


shawarma, highcourt

photo; representative

ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ഭക്ഷണശാലകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കി. 2022ല്‍ കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതി നടപടി. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാനത്ത് ഷവര്‍മ കഴിച്ച് നിരവധി പേര്‍ക്ക് ഭക്ഷ്യ സുരക്ഷയേറ്റിരുന്നു.



By admin