• Thu. Jan 30th, 2025

24×7 Live News

Apdin News

Sherin’s release unlikely; Governor’s stance crucial | ഷെറിന്റെ ജയില്‍മോചനത്തിനു സാധ്യത കുറവ്‌; ഗവര്‍ണറുടെ നിലപാട്‌ നിര്‍ണായകം, മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ ഘടക കക്ഷിയുടെ സമ്മര്‍ദം?

Byadmin

Jan 30, 2025


ഏതു സാഹചര്യത്തിലാണ്‌ ഷെറിന്‌ മാത്രമായി ശിക്ഷയിളവ്‌ നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന്‌ നല്ല നടപ്പ്‌ കിട്ടാനുള്ള യോഗ്യതയുണ്ടോയെന്നും പരിശോധിക്കും. ചില സമ്മര്‍ദങ്ങള്‍മൂലമാണ്‌ ഈ ഫയല്‍ രാജഭവനില്‍ എത്തിയതെന്നാണു സൂചന

karanavar murder case, kerala

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ചെറിയനാട്‌ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്റെ ജയില്‍മോചനത്തിനു സാധ്യത കുറവ്‌.
ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ഷെറിന്‌ ശിക്ഷായിളവ്‌ നല്‍കാനുള്ള മന്ത്രിസഭായോഗതീരുമാനം ഗവര്‍ണര്‍ ഉടന്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും.

ഏതു സാഹചര്യത്തിലാണ്‌ ഷെറിന്‌ മാത്രമായി ശിക്ഷയിളവ്‌ നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന്‌ നല്ല നടപ്പ്‌ കിട്ടാനുള്ള യോഗ്യതയുണ്ടോയെന്നും പരിശോധിക്കും. ചില സമ്മര്‍ദങ്ങള്‍മൂലമാണ്‌ ഈ ഫയല്‍ രാജഭവനില്‍ എത്തിയതെന്നാണു സൂചന. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്തു തീരുമാനിക്കുമെന്നതാണ്‌ നിര്‍ണായകം.

ഷെറിന്‌ ശേഷിക്കുന്ന ശിക്ഷാ കാലയളവ്‌ ഇളവ്‌ ചെയ്‌ത്‌ അകാലവിടുതല്‍ അനുവദിക്കുന്നതിന്‌ ഗവര്‍ണര്‍ക്ക്‌ ഉപദേശം നല്‍കാന്‍ മാത്രമാണ്‌ മന്ത്രിസഭായോഗം തീരുമാനം. കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ ആന്‍ഡ്‌ കറക്ഷണല്‍ ഹോമില്‍ ഓഗസറ്റ്‌ എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശിപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ്‌ മന്ത്രിസഭാ നടപടി. ഇതില്‍ രാജ്‌ഭവന്‍ അന്തിമ തീരുമാനം എടുക്കട്ടേയെന്ന നിലപാടിലാണ്‌ മുഖ്യമന്ത്രി.

ഉപദേശക സമിതിയുടെ ശിപാര്‍ശ കിട്ടിയതു കൊണ്ട്‌ ഫയല്‍ മുന്നോട്ട്‌ നീക്കിയെന്നാണു ലഭിക്കുന്ന സൂചന. ഈ ഫയലില്‍ തീരുമാനം എടുക്കാന്‍ രാജ്‌ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തില്ല. നിയമവശങ്ങള്‍ നോക്കി ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കും. ഒരു ഘടക കക്ഷിയുടെ സമ്മര്‍ദമാണ്‌ ഈ ഫയലിന്‌ പിന്നിലെന്നാണു സൂചന. അതു പരിഗണിച്ചാണ്‌ മന്ത്രിസഭയുടെ അനുമതി.

ബ്രൂവറി അടക്കമുള്ള വിഷയങ്ങള്‍ ഇടതുപക്ഷത്ത്‌ നിര്‍ണായക ചര്‍ച്ചയാകുമ്പോള്‍ മുന്നണിയിലെ ആരേയും പിണക്കാന്‍ സര്‍ക്കാരും സി.പി.എമ്മും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ്‌ ഫയലില്‍ അസാധാരണ തീരുമാനം സര്‍ക്കാര്‍ എടുത്തത്‌. പക്ഷേ, പ്രതിയെ വിട്ടയയ്‌ക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി അനിവാര്യമാണ്‌. അമേരിക്കയിലേക്കു പോകാനാണു ഷെറിന്റെ ശ്രമമെന്നും സൂചനയുണ്ട്‌. ഷെറിന്റെ ശിക്ഷ 14 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ്‌ ഇളവ്‌ മന്ത്രിസഭായോഗം പരിഗണിച്ചത്‌. ജയില്‍വാസ കാലത്ത്‌ നിരവധി വിവാദങ്ങളുണ്ടാക്കിയ ഷെറിനാണ്‌ നല്ല നടപ്പിന്റെ ആനുകൂല്യം കിട്ടുന്നത്‌. നേരത്തെയും ഷെറിന്‌ ശിക്ഷയിളവ്‌ നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടായിരുന്നു. സംസ്‌ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ ലഭിക്കുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്‌ഥാനം. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത്‌ 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഇൗ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍. 2012 ഓഗസ്‌റ്റ്‌ മുതല്‍ 2017 ഒകേ്‌ടാബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍. ഹൈക്കോടതിയില്‍നിന്ന്‌ ഒരാഴ്‌ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക്‌ ശിക്ഷയിളവു നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ നല്‍കിയ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു.



By admin