കടകളിലാണ് ഇവര്‍ പ്രധാനമായി മോഷണം നടത്തിയത്.

യാചകരുടെ വേഷത്തിലെത്തി രാത്രി മോഷണത്തിനിറങ്ങുന്ന ഒരു കുടുംബത്തിലെ ആറ് സ്ത്രീകളിൽ രണ്ടുപേർ അറസ്റ്റില്‍. കടകളിലാണ് ഇവര്‍ പ്രധാനമായി മോഷണം നടത്തിയത്.
മോഷണത്തിന് ശേഷം ഇവര്‍ രാജസ്ഥാനിലേക്ക് മുങ്ങും. പണം തീരുമ്പോള്‍ വീണ്ടും നഗരത്തിലെത്തി മോഷ്ടിക്കും. വടക്കൻ ദില്ലിയിലെ അഹത കിദാരയിൽ നിന്നാണ് രണ്ടുപേരെ പിടികൂടിയത്. മോഷണ സ്ഥലത്തേക്ക് ഇവരെ കൊണ്ടുപോയിരുന്ന ഇ-റിക്ഷാ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. അയാൾ സ്ത്രീകളിൽ ഒരാളുടെ മകനാണെന്നും പൊലീസ് പറഞ്ഞു. ഇ-റിക്ഷാ ഡ്രൈവറായ ജോരാവർ, ഇന്ദ്ര (62), താര (65) എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു.
രാജസ്ഥാൻ സ്വദേശികളായ ഇവർ ദ്വാരകയിലെ ഉത്തംനഗർ , കക്രോള പ്രദേശങ്ങളിൽ താമസിച്ചിരുന്നു. ഫെബ്രുവരി 8 ന് മോഷണ പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു. പരാതിക്കാരനായ ഭൂപേന്ദർ സിങ്ങിന് തന്റെ ജീവനക്കാരനായ സഞ്ജയ് ഫോൺ ചെയ്ത് കടയിൽ മോഷണം നടന്നതായി അറിയിച്ചു. കടയിൽ എത്തിയപ്പോൾ ഷട്ടർ തകര്‍ത്ത് ഡ്രോയറിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി.