• Sun. Jan 12th, 2025

24×7 Live News

Apdin News

Spedex mission in final phase; The distance between the satellites is only 15 meters | സ്‌പെഡെക്‌സ് ദൗത്യം അവസാനഘട്ടത്തില്‍; ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം 15 മീറ്റര്‍ മാത്രം

Byadmin

Jan 12, 2025


spedex mission, satelite

ബെംഗളൂരു; സ്‌പെഡെക്‌സ് ദൗത്യം അവസാനഘട്ടത്തിലെത്തി. രണ്ട് ഉപഗ്രഹങ്ങളെ 15 മീറ്റര്‍ അകലത്തില്‍ വിജയകരമായി എത്തിച്ചതായി ഐ സെ് ആര്‍ ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തിതുടങ്ങി.1.5 കിലോമീറ്റര്‍ അകലെയായിരുന്ന ഉപഗ്രഹങ്ങളെയാണ് അടുപ്പിച്ചത്. ബഹിരാകാശ പേടകം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

അതേസമയം പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം നടക്കുന്ന തീയതിയും സമയവും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 30നാണു സ്‌പെഡെക്‌സ് പരീഷണത്തിനുള്ള 2 ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്.

തുടര്‍ന്ന് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 9 ലേക്ക് മാറ്റി. എന്നാല്‍ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരുന്നതിനിടെ കൂടുതല്‍ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവയ്ക്കുകയായിരുന്നു.



By admin