
ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് തീരുമാനം. മോദിയുടെ ക്ഷണം നന്ദിയോടെ സ്വീകരിക്കുന്നതായി വ്‌ലാദിമിര്‍ പുടിന്‍ അറിയിച്ചു. മോദിയെ ഫോണില്‍ വിളിച്ച പുടിന്‍ ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് റഷ്യ പൂര്‍ണ പിന്തുണ അറിയിച്ചു. വ്ലാദിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്. പഹല്‍ഗാമില്‍ 26 പേര്‍ വെടിയേറ്റ് മരിച്ച ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച അദ്ദേഹം ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഊന്നിപ്പറഞ്ഞതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.