• Sat. Mar 29th, 2025

24×7 Live News

Apdin News

State Chief Secretary says he faced racial discrimination | ‘കറുപ്പിനെ ഇത്ര നിന്ദിക്കാന്‍ എന്തിരിക്കുന്നു?’ ; വര്‍ണ്ണവിവേചനം നേരിട്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി; വ്യാപക പിന്തുണ

Byadmin

Mar 26, 2025


uploads/news/2025/03/772142/sharada-murali.jpg

തിരുവനന്തപുരം: പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് കറുപ്പെന്നും അതിനെ ഇത്ര നിന്ദിക്കുന്നത് എന്തിനാണെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. തന്റെയും ഭര്‍ത്താവിന്റെയും നിറങ്ങളെ താരതമ്യപ്പെടുത്തി ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തിനെതിരേയാണ് ചീഫ് സെക്രട്ടറി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. മനോഹരമായ നിറമായ കറുപ്പിനെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കുറിപ്പില്‍ ചോദിക്കുന്നു.

വര്‍ണ്ണ വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പിന്തുണ. നിറത്തിന്റെപേരില്‍ ആക്ഷേപം നേരിട്ടതിന്റെ പേരില്‍ ആദ്യം ഇട്ട കുറിപ്പ് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് താന്‍ നേരിട്ട കാര്യത്തില്‍ വിശദമായ കുറിപ്പ് ശാരദ മുരളീധരന്‍ പോസ്റ്റ് ചെയ്തത്. നിറത്തിന്റ പേരിലെ വിമര്‍ശനം നേരിട്ടെന്ന് ഇന്നലെയാണ് ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്.

തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. വിവാദം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് അത് ഡിലീറ്റ് ചെയ്തത്. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് വിശദമായ പോസ്റ്റുമായി എത്തിയതെന്നും ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആദ്യ കുറിപ്പ് പിന്‍വലിച്ചതിന് പിന്നാലെ താന്‍ നേരിട്ട വിഷയത്തില്‍ രാത്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു.



By admin