• Sun. Apr 20th, 2025

24×7 Live News

Apdin News

State-of-the-art facilities for night journeys; Sleeper Vande Bharat first in Kerala | രാത്രി യാത്രകള്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍; സ്ലീപ്പര്‍ വന്ദേഭാരത് ആദ്യം കേരളത്തില്‍

Byadmin

Apr 17, 2025


vandebharath

photo; representative

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേറാന്‍ ഒരുങ്ങുമ്പോള്‍ കേരളത്തിന് നേട്ടം. തിരുവനന്തപുരത്തിനും മംഗളൂരുവിനും ഇടയിലായിരിക്കും ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദീര്‍ഘദൂര യാത്രകള്‍ ആധുനികവല്‍ക്കരിക്കുക, റെയില്‍വേ സോണുകള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലേറുന്നത്. ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിക്കുന്ന 16 കോച്ചുള്ള ട്രെയിന്‍ തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ ഓടിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.



By admin