
തിരുവനന്തപുരം: സംസ്ഥാന പദ്ധതിയും തദ്ദേശ സ്വയംഭരണ പദ്ധതയും ചേര്‍ന്നുള്ള ആകെ സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നുവെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍.ട്രഷറിയില്‍നിന്നുള്ള കണക്കുകള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 29 ന് തന്നെ 28,039 കോടി കടന്നു.
സംസ്ഥാന പദ്ധതി ചെലവ് 85.66 ശതമാനമാണ്. 18,705.68 കോടി രൂപ. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 110 ശതമാനം പിന്നിട്ടു. 9333.03 കോടി രൂപ.
പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചപ്പോള്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം പദ്ധതി ചുരുക്കുന്നു എന്നതായിരുന്നു. എന്നാല്‍, പദ്ധതി ചെലവില്‍ ഒരു വെട്ടിക്കറുവും ഉണ്ടായിട്ടില്ലെന്നാണ് വര്‍ഷാന്ത്യ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് അമ്പത് ശതമാനം കടക്കില്ലെന്നായിരുന്നു മറ്റൊരു ആക്ഷേപം. ഏറ്റവും മികച്ച തദ്ദേശ പദ്ധതി ചെലവാണ് ഇത്തവണയുള്ളത്.
2023 -24ല്‍ സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022 – 23ല്‍ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു.
2024-25 വര്‍ഷത്തെ വാര്‍ഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. മാര്‍ച്ചില്‍ മാത്രം 26,000 കോടി രൂപയില്‍ അധികമാണ് ചെലവിട്ടത്. ഫൈനല്‍ കണക്കില്‍ ചെലവ് ഉയരാനാണ് സാധ്യത. തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നതായാണ് പ്രാഥമിക കണക്കുകള്‍ വ്യകക്കതമാക്കുന്നത്. തനത് നികുതി വരുമാനം 84,000 കടക്കുമെന്നാണക്ക സൂചന. പുതുക്കിയ അടങ്കലില്‍ 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാര്‍ച്ച് 27 വരെയുള്ള അനുമാനകണക്കില്‍ 15,632 കോടിയായി. അന്തിമ കണക്കില്‍ ഉയരാനാണ് സാധ്യതയെന്നും മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു.