കൊച്ചി; കാലടി ചെങ്ങലില്‍ സ്‌കൂട്ടര്‍ യാത്രികനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിലെ മാനേജറിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച ശേഷം പണവുമായി കടന്നത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
സ്ഥാപനത്തിലെ ഇന്നത്തെ കളക്ഷന്‍ പണം ചെങ്ങലിലുള്ള ഉടമയെ ഏല്‍പ്പിക്കാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടമയുടെ വീടിന് സമീപമെത്തിയപ്പോള്‍ രണ്ടം?ഗ സംഘം തങ്കച്ചന്റെ സ്‌കൂട്ടറിന് കുറകെ നിര്‍ത്തി മുഖത്ത് സ്‌പ്രേ അടിച്ചു. സ്‌കൂട്ടറില്‍ നിന്ന് താഴെ വീണ തങ്കച്ചന്റെ വയറ്റില്‍ കത്തികൊണ്ട് മൂന്ന് തവണ കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്‌ക്കൂട്ടറിന്റെ സീറ്റിനടയില്‍ സൂക്ഷിച്ച പണവുമായി സംഘം കടന്നു കളയുകയായിരുന്നു.