• Tue. Oct 22nd, 2024

24×7 Live News

Apdin News

Strict action against P.P. Divya; Chief Minister Pinarayi Vijayan assured | അന്വേഷണത്തില്‍ ഇടപെടില്ല, ദിവ്യയ്‌ക്കെതിരേ കര്‍ശന നടപടി; ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

Byadmin

Oct 22, 2024


പോലീസ്‌ അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം ദിവ്യയ്‌ക്കെതിരേ കൂടുതല്‍ നടപടിയെടുക്കുമെന്നും ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്‌തമാക്കി.

kerala

തിരുവനന്തപുരം: അഡീഷണല്‍ ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റ്‌ കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ കണ്ണൂര്‍ ജില്ലാപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ പി.പി. ദിവ്യയ്‌ക്കെതിരേ കര്‍ശന നടപടി ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തില്‍ ഇടപെടില്ലെന്നും പോലീസ്‌ അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം ദിവ്യയ്‌ക്കെതിരേ കൂടുതല്‍ നടപടിയെടുക്കുമെന്നും ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്‌തമാക്കി. നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുണ്ടായി ഒരാഴ്‌ചയാകുമ്പോഴും അന്വേഷണം ഇഴയുന്നതിനെതിരേ രൂക്ഷവിമര്‍ശനമുയരുന്നതിനിടെയാണു മുഖ്യമന്ത്രി നിലപാട്‌ വ്യക്‌തമാക്കിയത്‌.

അതേസമയം, ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതു തലശ്ശേരി അഡീഷണല്‍ സെഷന്‍സ്‌ കോടതി 24-ലേക്ക്‌ മാറ്റി. പ്രതിഷേധം ശക്‌തമാകുമ്പോഴും ദിവ്യ ഒളിവിലാണ്‌. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ട്‌ അഞ്ചുദിവസം കഴിഞ്ഞിട്ടും പോലീസ്‌ മൊഴിയെടുക്കാന്‍ ശ്രമിച്ചില്ല. അതേസമയം, പ്രശാന്തന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെത്തിയാണ്‌ ഇയാള്‍ മൊഴി നല്‍കിയത്‌. തുടര്‍ന്ന്‌, പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കാതെ ഓടിമാറി. ജില്ലാ കലക്‌ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പോലീസ്‌ ഒൗദ്യോഗികവസതിയിലെത്തി രേഖപ്പെടുത്തുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടന്നില്ല. കലക്‌ടര്‍ പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല.

ദിവ്യയ്‌ക്കെതിരേ പ്രതിഷേധം കടുപ്പിച്ച്‌ കോണ്‍ഗ്രസ്‌, യൂത്ത്‌ ലീഗ്‌, ബി.ജെ.പി. പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത് ബലപ്രയോഗത്തിലൂടെ നീക്കി. പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളജിലെ താത്‌കാലികജീവനക്കാരനാണെന്നും ഇയാളെ പിരിച്ചുവിടുമെന്ന സൂചന മന്ത്രി വീണാ ജോര്‍ജ്‌ മാധ്യമങ്ങള്‍ക്കു നല്‍കി.

പെട്രോള്‍ പമ്പ്‌ വിഷയത്തില്‍ സി.പി.ഐ. ഇടപെടലും നവീന്‍ ബാബുവിനെതിരേ അധിക്ഷേപം ചൊരിയാന്‍ ദിവ്യയെ പ്രേരിപ്പിച്ചതിനു പിന്നില്‍ പെട്രോള്‍ പമ്പ്‌ വിഷയത്തിലെ സി.പി.ഐ. ഇടപെടലും കാരണമായെന്ന സൂചനകള്‍ പുറത്തുവന്നു.

സി.പി.ഐ. നേതാക്കളുടെ ഇടപെടലിനേത്തുടര്‍ന്നാണ്‌ എന്‍.ഒ.സി. കിട്ടിയതെന്നും അതിനായി കുറച്ചു പണം ചെലവിടേണ്ടിവന്നെന്നും താന്‍ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്തന്‍ വിജിലന്‍സിനും ലാന്‍ഡ്‌ റവന്യൂ ജോയിന്‍ കമ്മിഷണര്‍ക്കും മൊഴിനല്‍കി. നവീന്‍ ബാബുവിനു പത്തനംതിട്ടയിലേക്കു സ്‌ഥലംമാറ്റം ശരിയാക്കുന്നതിലും സി.പി.ഐ. സഹായം കിട്ടിയെന്നാണു സൂചന. എന്‍.ഒ.സി. വിഷയത്തില്‍ നവീനെ താന്‍ വിളിച്ചിരുന്നതായി സി.പി.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്‌ഥിരീകരിക്കുകയും ചെയ്‌തു.



By admin