• Wed. Apr 2nd, 2025

24×7 Live News

Apdin News

Summer rains will intensify in the state by Wednesday; Yellow alert in three districts, no change in temperature | ബുധനാഴ്ചയോടെ സംസ്ഥാനത്ത് വേനല്‍മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, താപനിലയില്‍ മാറ്റമുണ്ടാവില്ല

Byadmin

Mar 30, 2025


summer rain, temperature

തിരുവനന്തപുരം; സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ മെച്ചപ്പെടാനായി സാധ്യത. ബുധനാഴ്ച പാലക്കാട്. മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടും. എങ്കിലും പകല്‍ താപനിലയില്‍ വലിയ മാറ്റമുണ്ടാകില്ല.

ഉഷ്ണ തരംഗ സാധ്യതകള്‍ കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടിവെള്ളം ഉറപ്പാക്കാനും പകല്‍സമയങ്ങളില്‍ പുറംജോലിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.



By admin