• Sun. Feb 23rd, 2025

24×7 Live News

Apdin News

surrender-looted-weapons-within-seven-days-says-manipur-governor-ajay-kumar | ആയുധങ്ങള്‍ ഏഴ് ദിവസത്തിനകം അടിയറവയ്ക്കണം’; അന്ത്യശാസനവുമായി മണിപ്പൂര്‍ ഗവര്‍ണര്‍

Byadmin

Feb 21, 2025


ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലോ സുരക്ഷാ സേന ക്യാംപുകളിലോ എത്തിക്കണമെന്ന് ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ല ജനങ്ങളോട് അഭ്യര്‍ഥിച്ചു.

manipur

ഇംഫാല്‍: കൊള്ളയടിച്ചതും നിയമവിരുദ്ധവുമായി കൈവശം വച്ചതുമായ ആയുധങ്ങള്‍ ഒരാഴ്ചയ്ക്കകം അടിയറവയ്ക്കണമെന്ന അന്ത്യശാസനവുമായി മണിപ്പൂര്‍ ഗവര്‍ണര്‍. ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലോ സുരക്ഷാ സേന ക്യാംപുകളിലോ എത്തിക്കണമെന്ന് ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ല ജനങ്ങളോട് അഭ്യര്‍ഥിച്ചു. ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

20 മാസത്തിലേറെ നീണ്ട കലാപം മൂലം നിരവധി ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായെന്നും ഇതേുടര്‍ന്ന് മണിപ്പൂരിലൊന്നാകെ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവര്‍ ആയുധങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമീപത്തെ പൊലീസ് സ്റ്റേഷന്‍, ഔട്ട് പോസ്റ്റ്, സുരക്ഷാ ക്യാംപ് എന്നിവിടങ്ങളിലായി തിരികെയേല്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.



By admin