മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെതിരേ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യപ്രതികരണത്തിലാണ് എന്‍ പ്രശാന്തിനെതിരായുള്ള നടപടി
തിരുവനന്തപുരം: ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരിൽ കര്‍ശന അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്‍ പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്തു.
മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെതിരേ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പരസ്യപ്രതികരണത്തിലാണ് എന്‍ പ്രശാന്തിനെതിരായുള്ള നടപടി. ഇരുവരും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ഇരുവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ശിപാർശക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു.
മതാധിഷ്‌ഠിത വാട്‌സ്‌ആപ് ഗ്രൂപ്പ് രൂപീകരിച്ച ശേഷം പോലീസില്‍ കള്ളപ്പരാതി നല്‍കിയ വ്യവസായ ഡയറക്‌ടര്‍ കെ കെ.ഗോപാലകൃഷ്‌ണനെതിരേ അച്ചടക്ക നടപടിക്കു ശിപാര്‍ശ ചെയ്‌ത ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഫോണ്‍ ഹാക്കിങ് എന്ന ഗോപാലകൃഷ്‌ണന്റെ വാദം തള്ളുകയുംപ ചെയ്തു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ ‘മനോരോഗി’ എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എന്‍. പ്രശാന്തിനെതിരായ നടപടി ശിപാര്‍ശ.