കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ടി.സി.ബിജു നിയമിതനായി. ഡെപ്യൂട്ടി കമ്മീഷണർ തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം കമ്മീഷണറുടെ അധികച്ചുമതലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം, എം.ബി എ എന്നിവ നേടിയ ശേഷം ബി.എഡ്, കുസാറ്റിൽ നിന്നും എൽ.എൽ.ബി എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ക്ഷേത്ര ഭരണ വകുപ്പായിരുന്ന എച്ച്.ആർ.ആൻറ് സി.ഇ യിൽ (ഹിന്ദു മത ധർമ്മ സ്ഥാപന ഭരണ വകുപ്പ്) 2000 കാലഘട്ടത്തിലാണ് നിയമിതനാകുന്നത്. മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്നപ്പോൾ ഡീംഡ് ഡെപ്യൂട്ടേഷനിൽ സേവനം തുടർന്നു. കാടാമ്പുഴ, മമ്മിയൂർ ,ഞാങ്ങാട്ടിരി ക്ഷേത്രങ്ങളുടെ എക്സിക്യൂട്ടിവ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച ഇരിങ്ങാലക്കുട തോണിപ്പറമ്പിൽ ചന്ദ്രശേഖരന്റേയും അധ്യാപികയായിരുന്ന ലീലയുടേയും മകനാണ്. ഭാര്യ പഴയന്നൂർ പനയമ്പാടത്ത് മാധവൻ മകൾ മഞ്ജുഷ. ബി.ടെക് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി മകളാണ്.