‘ടീം വികസിത കേരളം’ എന്ന പുതിയ നേതൃനിരയെ ബിജെപി പ്രഖ്യാപിച്ചു.

മുപ്പത് സംഘടനാ ജില്ലകളിൽ അറുനൂറിലേറെ ജില്ലാ ഭാരവാഹികളുമായി, ‘ടീം വികസിത കേരളം’ എന്ന പുതിയ നേതൃനിരയെ ബിജെപി പ്രഖ്യാപിച്ചു.
വർഷങ്ങളുടെ അർപ്പണബോധവും കഠിനാധ്വാനവും കൈമുതലായുള്ള, ഒരു മാറ്റത്തിന് വേണ്ടി കൈ മെയ് മറന്ന് പ്രവർത്തിക്കാൻ തയ്യാറുള്ള പ്രവർത്തകരുടെ സംഘമാണ് ടീം വികസിത കേരളം. ഇതിൽ യുവാക്കളും മുതിർന്നവരുമുണ്ട്. നായർ, ഒബിസി, പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾ, ക്രൈസ്തവ മുസ്ലീം തുടങ്ങി കേരള സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിക്കൊണ്ടാണ് ജില്ലാ ടീമുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
അറുനൂറിലേറെ ഭാരവാഹികളിൽ മൂന്നിൽ ഒന്ന് ഭാരവാഹികൾ വനിതകളാണ്. മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത ചരിത്രപരമായൊരു നേട്ടം കൂടിയാണിത്.
ഒബിസി വിഭാഗത്തിൽ നിന്നുള്ള 225ൽ കൂടുതൽ നേതാക്കളും, പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള 75ൽ കൂടുതൽ നേതാക്കളും, 50 ലേറെ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാക്കളും, ബിജെപിയുടെ ജില്ലാ നേതൃത്വത്തിലേക്ക് എത്തിയിരിക്കുകയാണ്.
പുതിയ ഭാരവാഹികളിൽ ഏകദേശം 70 ശതമാനം യുവാക്കളാണ്. പുതുമുഖങ്ങളും നിരവധിയുണ്ട്,