
മുംബൈ: മഹാകുംഭമേളയില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ശിവസേന നേതാവ് ഉദ്ദവ് താക്കറെയെയും ഹിന്ദു വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കുംഭമേളയില്‍ പങ്കെടുക്കാതെ അവര്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജനവികാരം മാനിച്ചെങ്കിലും അവര്‍ കുംഭമേളയുടെ ഭാഗമാകണമായിരുന്നെന്നും മന്ത്രി പറഞ്ഞു. ‘അവര്‍ക്ക് എപ്പോഴും ഹിന്ദു വോട്ടുകള്‍ വേണം. എന്നാല്‍ കുംഭമേളയില്‍ അവര്‍ പങ്കെടുക്കുന്നില്ല. ഹിന്ദു വോട്ടര്‍മാര്‍ അവരെ ബഹിഷ്‌കരിക്കണം’- അത്താവലെ പറഞ്ഞു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഹിന്ദു വോട്ടര്‍മാര്‍ ഈ നേതാക്കളെ ഒരു പാഠം പഠിപ്പിച്ചു, 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.