• Mon. Mar 24th, 2025

24×7 Live News

Apdin News

Thamassery native swallowed MDMA: Suspect likely to undergo surgery | താമരശ്ശേരി സ്വദേശി എംഡിഎംഎ വിഴുങ്ങിയ സംഭവം: പ്രതിയെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കാന്‍ സാധ്യത

Byadmin

Mar 23, 2025


thamarassery, surgery

കോഴിക്കോട്: എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശി ഫായിസിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ സാധ്യത. എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് തന്നെയാണ് പോലീസിനോട് പറഞ്ഞത്. പരിശോധനിലും ഇതു സംബന്ധിച്ച സൂചനകള്‍ കിട്ടിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ വയറിനകത്ത് ക്രിസ്റ്റല്‍ രൂപത്തില്‍ തരികള്‍ കണ്ടെത്തിയിരുന്നു. ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വീട്ടില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് താന്‍ എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് പറഞ്ഞത്. ഫായിസിന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നം ഇല്ല. പിടികൂടുന്ന സമയത്ത് ഫായിസിന്റെ കയ്യില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.



By admin