ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്മാരകത്തിനായി സ്ഥലം അനുവദിച്ച് കേന്ദ്രം. രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്ഥലം അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രണബ് മുഖര്‍ജിയുടെ മകളെ അറിയിച്ചു.
ഈ തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി നന്ദി അറിയിച്ചു. സര്‍ക്കാരിന്റെ നടപടി മഹത്തരവും അപ്രതീക്ഷിതവുമാണെന്ന് ശര്‍മിഷ്ഠ പറഞ്ഞു. ടഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ താങ്കള്‍ എടുത്ത തീരുമാനത്തിന് വലിയ നന്ദി’ യെന്ന് ശര്‍മിഷ്ഠ എക്സില്‍ കുറിച്ചു.