• Thu. Mar 6th, 2025

24×7 Live News

Apdin News

The accused, who was out on bail in the murder case, was found dead at home | കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Byadmin

Mar 6, 2025


murder case, accuse, dead

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട്- നെട്ട സ്വദേശിയായസതീഷിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തലയ്ക്കു ക്ഷതം ഏറ്റിട്ടുണ്ടെന്ന് പൊലീസ് സംശയം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും വീടിന്റെ അടുക്കള വാതില്‍ തുറന്ന നിലയിലാണെന്നും മരണത്തില്‍ അസ്വഭാവികതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലാതിരുന്നതിനാല്‍ അന്വേഷിച്ചെത്തിയ സഹോദരനാണ് ഹാളില്‍ അഴുകില്‍ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്.



By admin