
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവത്തിനിടയാക്കുമെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇടയിലും സ്വകാര്യ സര്‍വ്വകലാശാല ബില്ല് പാസാക്കി നിയമസഭ. ഇടതു സര്‍ക്കാരിന്റെ പുതുകാല്‍വയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവത്തിനിടയാക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തെ പത്ത് വര്‍ഷം പുറകോട്ടടിച്ചെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
നേരത്തേ സ്വകാര്യസര്‍വകലാശാലാ ബില്ലില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സംവരണ വ്യവസ്ഥകള്‍ സംബന്ധിച്ച് ബില്ലില്‍ വ്യക്തതയില്ലെന്നായിരുന്നു നേരത്തേ നിയമസഭാ സബജക്ട് കമ്മറ്റിയിലെ യുഡിഎഫ് അംഗങ്ങളുടെ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്്.
ബില്ലില്‍ പട്ടികവിഭാഗങ്ങള്‍ക്ക് ഫീസിളവുകള്‍ ഉണ്ടാകുമെന്ന് മാത്രമാണ് പറയുന്നതെന്നും പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നും വിമര്‍ശിച്ചിരുന്നു. മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഫീസ് നിര്‍ണ്ണയാധികാരം സര്‍ക്കാരിന് നഷ്ടമാകുമെന്ന ആശങ്ക വിയോജനക്കുറിപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ പോലെയുള്ള നേതാക്കള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍വകലാശാലാ സംവരണച്ചട്ടമാണു ബാധകമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും മെഡിസിന്‍, അഗ്രികള്‍ചര്‍, എന്‍ജിനീയറിങ് തുടങ്ങിയ പ്രോഗ്രാമുകളുള്ള മള്‍ട്ടിഡിസിപ്ലിനറി ക്യാംപസുകളാകാമെന്നും പറയുന്നതിനാല്‍ ഏതു സംവരണച്ചട്ടമാണു ബാധകമെന്നു ബില്ലില്‍ പറയുന്നില്ലെന്നുമായിരുന്നു അന്ന് വിമര്‍ശിച്ചിരുന്നത്.