• Sat. Apr 19th, 2025

24×7 Live News

Apdin News

the-case-against-former-bishop-of-kothamangalam-diocese-mar-george-punnakottil-will-be-withdrawn | സഭയുടെ കടുത്ത പ്രതിഷേധം ഫലം കണ്ടു ; മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെയുള്ള കേസ് പിൻവലിക്കും

Byadmin

Apr 16, 2025


സഭ പ്രതിഷേധം കടിപ്പിക്കും എന്ന പശ്ചാത്തലത്തിലാണ് പ്രശ്നത്തിൽ നിയമ മന്ത്രി ഇടപെട്ടത്.

uploads/news/2025/04/776240/5.gif

photo – facebook

കൊച്ചി: കോതമംഗലം രൂപതയുടെ മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിൻവലിക്കാൻ തീരുമാനം. ആലുവ മൂന്നാർ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ പേരിലെടുത്ത കേസ് പിൻവലിക്കാനാണ് തീരുമാനം. കേസ് പിൻവലിക്കാൻ തീരുമാനിച്ചത് സഭയുടെ കടുത്ത പ്രതിഷേധത്തിന്‍റെയും സമ്മർദ്ദത്തിന്‍റെയും പശ്ചാത്തലത്തിലാണ് കേസ് പിൻവലിക്കാൻ തീരുമാനമായത്.

നിയമമന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കാട്ടിലിനെതിരെ കേസ് കേസ് എടുത്തതിനെതിരെ പരസ്യ പ്രതിഷേധവുമായി കോതമംഗലം രൂപത രംഗത്ത് എത്തിയിരുന്നു. സഭ പ്രതിഷേധം കടിപ്പിക്കും എന്ന പശ്ചാത്തലത്തിലാണ് പ്രശ്നത്തിൽ നിയമ മന്ത്രി ഇടപെട്ടത്.

അതേ സമയം സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസും പിൻവലിക്കാൻ തീരുമാനമുണ്ട് . ആലുവ-മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്ററെ ചുമതലപ്പെടുത്തി.



By admin