• Sat. Mar 29th, 2025

24×7 Live News

Apdin News

the-center-reiterated-that-kerala-is-the-only-state-spending-money-on-the-development-of-national-highway | ദേശീയപാത 66 ന്റെ്‌ വികസനത്തിനായി പണം ചെലവാക്കുന്ന ഏക സംസ്ഥാനം കേരളം എന്ന് ആവർത്തിച്ച് കേന്ദ്രം

Byadmin

Mar 26, 2025


ദേശീയപാത 66 വികസനത്തിനായി ഏതെല്ലാം സംസ്ഥാനങ്ങൾ പണം ചെലവാക്കിയിട്ടുണ്ടെന്നായിരുന്നു എ എ റഹീം എംപിയുടെ ചോദ്യം.

uploads/news/2025/03/772213/1.gif

photo – facebook

തിരുവനന്തപുരം : ദേശീയപാത വികസനത്തിൽ കേരളം മാതൃക എന്ന ആവർത്തിച്ചു വ്യക്തമാക്കി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്.എ എ റഹീം എംപിക്ക് പാർലമെൻറിൽ നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.ദേശീയപാത 66 വികസനത്തിനായി ഏതെല്ലാം സംസ്ഥാനങ്ങൾ പണം ചെലവാക്കിയിട്ടുണ്ടെന്നായിരുന്നു എ എ റഹീം എംപിയുടെ ചോദ്യം.

ഇതിനു നൽകിയ മറുപടിയിലാണ് കേരളം മാത്രമാണ് ഇത്തരത്തിൽ പണം ചെലവാക്കിയതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സ്ഥിരീകരിക്കുന്നത്.എൻഎച്ച്-66 വികസനവുമായി ബന്ധപ്പെട്ട്, കേരള സർക്കാർ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25% പങ്കിടാൻ തയ്യാറായിട്ടുണ്ട് എന്നും പാർലമെൻറിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ദേശീയപാത വികസനം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരിൻറെ മികവുകൊണ്ടാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.ദേശീയപാത 66ൻ്റെ വികസനം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു എന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ വാദവും ഇ ഉത്തരത്തിലൂടെ പൊളിയുകയാണ്.കേരളത്തിൽ മാത്രമാണ് ദേശീയപാതയുടെ വികസനം അതിവേഗം പൂർത്തിയാകുന്നത്.



By admin