• Sat. Mar 22nd, 2025

24×7 Live News

Apdin News

The children were also given alcohol by their mother and boyfriend | കുട്ടികള്‍ക്ക് മാതാവും കാമുകനും ചേര്‍ന്ന് മദ്യവും നല്‍കിയിരുന്നു ; ക്രൂരപീഡനം അരങ്ങേറിയിരുന്നത് അതിന് ശേഷം

Byadmin

Mar 22, 2025


uploads/news/2025/03/771284/peedanam.jpg

പെരുമ്പാവൂര്‍: കുറുപ്പംപടി പീഡനക്കേസില്‍ അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് നിരന്തരം മദ്യം നല്‍കിയിരുന്നുവെന്നും അതിന് ശേഷമായിരുന്നു ക്രൂരപീഡനങ്ങള്‍ നടത്തിയിരുന്നതെന്നും വിവരം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. അമ്മയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

മൂന്നു വര്‍ഷം മുമ്പ് പിതാവ് രോഗബാധിതനായി മരിച്ചു. രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുക്കുകയും ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുകയുമായിരുന്നു. മാതാവിന്റെ അറിവോടെയാണ് പീഡിപ്പിച്ചിരുന്നതെന്നാണ് ധനേഷ് നല്‍കിയ മൊഴി.

അമ്മ കുറ്റസമ്മതം നടത്തിയിട്ടില്ലെങ്കിലും ആണ്‍ സുഹൃത്ത് പീഡിപ്പിക്കുന്നതിനെ കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും മൊഴി കേസില്‍ നിര്‍ണായകമായി. പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാത്രിയോടെയായിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇരുവര്‍ക്കും എതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടികളുടെ അമ്മയെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ടാക്‌സി ഡ്രൈവറായ ധനേഷ് ലൈംഗികമായി പീഡിപ്പിച്ചത്.



By admin