തൃശൂര്‍; ആത്മകഥാ വിവാദത്തില്‍ ഇപി ജയാരാജനൊപ്പമെന്ന് പി വി അന്‍വര്‍ എം എല്‍എ. ഇപി ഒരുക്കലും അങ്ങനെ പറയില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദം വ്യക്തമായ ഗൂഢലോചനയാണെന്നും അന്‍വര്‍ പറഞ്ഞു. ഇ പി ഈസ് നോട്ട് പിണറായി വിജയന്.അദ്ദേഹം തറവാടിത്തമുള്ളയാളാണ് . പിണറായിയെ പോലെ തറവാടിത്തമില്ലാത്ത കാര്യങ്ങള്‍ പറയില്ല.എന്തും പറഞ്ഞോട്ടെ, അദ്ദേഹം വര്‍ഗീയവാദിയാണെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പല്ലേ’- അന്‍വര്‍ പറഞ്ഞു.
പ്രിയങ്ക ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞത് ആശങ്കാജനകമാണെന്നും അന്‍വര്‍ പറഞ്ഞു. ‘പ്രിയങ്ക ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും. പക്ഷേ, വോട്ടിങ് ശതമാനം കുറയുന്നത് ആശങ്കയാണ്. ഇങ്ങനെ സാഹചര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. അത് കോണ്‍ഗ്രസ് മുന്‍കൂട്ടി കാണണമായിരുന്നു. കെ.പി.സി.സി പ്രസിഡന്റിനോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ‘- അന്‍വര്‍ പറഞ്ഞു.