
സര്‍ക്കാരിനെയും നാഷണല്‍ ഹെല്‍ത്ത് മിഷനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് ആശാ വര്‍ക്കേഴ്‌സ്. ആശമാരുടെ ഓണറേറിയത്തില്‍ വ്യാജകണക്കുകളാണ് എന്‍എച്ച്എം പുറത്തുവിടുന്നത്. ആശമാരുടെ വിഷയം പഠിക്കാനുള്ള കമ്മിറ്റി രൂപീകരിച്ചുവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കോടതിയെ പോലും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആശാവര്‍ക്കേഴ്‌സ് പറഞ്ഞു.
232 രൂപയേക്കാള്‍ ആശ മാര്‍ക്ക് ലഭിക്കുന്നുവെന്ന എന്‍എച്ച്എം വിശദീകരണമാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. ദേശാഭിമാനിയില്‍ വന്ന ലേഖനത്തില്‍ ആയിരുന്നു എന്‍എച്ച്എം നിലപാട്. സര്‍ക്കാരിന് വേണ്ടി എന്‍ എച്ച് എം വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആശമാര്‍ ആരോപിച്ചു.
ആശാന്മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മറ്റി രൂപീകരിക്കാതെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആശമാര്‍ പറയുന്നു. ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം ഇന്ന് 67ാം ദിവസത്തിലേക്ക് കടന്നു.