• Wed. Jan 15th, 2025

24×7 Live News

Apdin News

The government will not proceed without addressing the concern in the Forest Act Amendment; Chief Minister | വന നിയമ ഭേദഗതിയിലെ ആശങ്ക പരിഹരിക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകില്ല; മുഖ്യമന്ത്രി

Byadmin

Jan 15, 2025


chief minister, government

തിരുവനന്തപുരം; വന നിയമ ഭേദഗതിയിലെ ആശങ്ക പരിഹരിക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും വകുപ്പുകള്‍ക്ക് അധികമായ അധികാരം ലഭിക്കുമെന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും മലയോരമേഖലയില്‍ കഴിയുന്നവരുടെയും കര്‍ഷകരുടെയും ന്യായമായ താല്‍പര്യങ്ങള്‍ക്കു
വിരുദ്ധമായ ഒരു നിയമവും ഈ സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനം നിയമ ഭേദഗതിയില്‍ നടപടികള്‍ ആരംഭിച്ചത് 2013ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രകൃതിയെ സംരക്ഷിച്ചായിരിക്കും നിയമം ഭേദഗതി ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജനസാന്ദ്രത കണക്കിലെടുക്കുന്ന വനനിയമം വേണം. വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ പ്രധാന പ്രശ്നം കേന്ദ്രനിയമമാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് നിയമഭേദഗതി വരുത്താനാകില്ല. കര്‍ഷര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു



By admin