കോഴിക്കോട്; കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില്‍ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്ത് പതിച്ചു ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാലി മരണപ്പെട്ടു.ഉത്തര്‍പ്രദേശ് സ്വദേശിയായ ഹുസൈനാണ് മരിച്ചത്.അപകടം നടന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു.
ഷെഡ്ഡിലെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ചെറിയ ഉയരത്തില്‍ നിന്നാണ് വീണതെങ്കിലും ഗ്രൈന്ഡറിന്റെ ബ്ലെഡ് തട്ടി ഗുരുതര പരുക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.