![uploads/news/2025/02/763150/ananthu.jpg](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763150/ananthu.jpg?w=640&ssl=1)
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇക്കാര്യത്തില്‍ ഡിജിപി പ്രത്യേക ഉത്തരവിറക്കി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുക. വിവിധ ജില്ലകളില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് നേതൃത്വം നല്‍കും. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനാണ് കേസ് കൈമാറുക.
അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. അനന്തുവിന്റെ പണമിടപാട് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായതിനാല്‍ ബാങ്കുകളോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അഞ്ച് ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവ ശേഖരണം നടത്തിയിരുന്നു. ഇയാളുടെ എറണാകുളത്തെ ഫ്‌ലാറ്റും ഓഫീസുകളും സീല്‍ ചെയ്ത പൊലീസ്, വിശദ പരിശോധനയ്ക്കായി സെര്‍ച്ച് വാറണ്ടിനായി കോടതിയില്‍ ഇന്ന് അപേക്ഷയും നല്‍കും.
വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്റെ സംഘടനയില്‍ നിന്നും ആനന്ദ് കുമാര്‍ പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സായിഗ്രാമം മേധാവി ആനന്ദകുമാറടക്കം എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ അഞ്ച് ഭാരവാഹികളെ കൂടി പ്രതി ചേര്‍ക്കാന്‍ മൂവാറ്റുപുഴ പൊലീസും തീരുമാനിച്ചിട്ടുണ്ട്.