• Tue. Oct 15th, 2024

24×7 Live News

Apdin News

The name should be withheld, the Hema committee report has actionable complaints, the high court also wants an investigation into drug use | പേര് മറയ്ക്കണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ട്, ലഹരി ഉപയോഗത്തിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി

Byadmin

Oct 15, 2024


hema commitee

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി. പ്രത്യേക സംഘത്തിന് (എസ്‌ഐടി) അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസ്‌ഐടിക്ക് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പരിശോധിച്ച ശേഷം നിരീക്ഷണം നടത്തിയത്.

ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയവരുടെ പേരുകള്‍ ഒരുവിധത്തിലും പുറത്തു പോകരുതെന്നു പ്രത്യേകാന്വേഷണ സംഘത്തിനു കോടതി നിര്‍ദേശം നല്‍കി. പ്രാഥമിക വിവര റിപ്പോര്‍ട്ടിലും എഫ്‌ഐആറിലും പേരുകള്‍ മറച്ചിരിക്കണം. ഇവയുടെ പകര്‍പ്പുകള്‍ പുറത്തു പോകില്ല എന്നുറപ്പാക്കണം. എഫ്‌ഐആറിന്റെ പകര്‍പ്പ് അതിജീവിതമാര്‍ക്കു മാത്രമേ നല്‍കാവൂ. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാത്രമേ കുറ്റാരോപിതര്‍ക്ക് ഇതിന്റെ പകര്‍പ്പ് ലഭ്യമാകൂ.



By admin