കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണവമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഡിസംബര്‍ ആദ്യം ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസില്‍ സിബിഐയോടും സര്‍ക്കാരിനോടും കോടതി നിലപാട് തേടി. എഡിഎമ്മിന്റെ അന്വേഷണത്തില്‍ അന്വേഷണ സംഘം സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആത്മഹത്യ കേസ് അല്ലേ പിന്നെന്തിന് കൊലപാതകം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതിയോട് പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നായിരുന്നു കുടുംബം കോടതിയില്‍ പറഞ്ഞത്. പ്രത്യേക അന്വേഷണസംഘം പേരിന് മാത്രമാണെന്നും ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാനോ മറച്ചു വെക്കാനോ അന്വേഷണം അട്ടിമറിക്കപ്പെടാനോ ഉള്ള ശ്രമങ്ങളും സാധ്യതകളും ഉണ്ടെന്നും കുടുംബം നല്‍കിയ ഹര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ ബന്ധുക്കള്‍ വേണമെന്ന കാര്യം പരിഗണിക്കപ്പെട്ടില്ല, അതുപോലെ തന്നെ പ്രശാന്ത് ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും അവിടെയാണ് പോസ്റ്റുമാര്‍ട്ടം നടന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ എന്തെല്ലാമോ മറച്ചുവെയ്ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപിക്കുന്നു. പുറത്തുനിന്നും കേസില്‍ ഇടപെടലുണ്ടോ പുകമറ സൃഷ്ടിക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നുണ്ടോ എന്നും സംശയിക്കുന്നു. ഡിസംബര്‍ 6 നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക.
എസഐടി എന്നത് പേരിന് മാത്രമാണെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആത്മഹത്യ എന്ന് പറയുമ്പോള്‍ കൊലപാതകമായ സാഹചര്യത്തെളിവുകള്‍ ഇതില്‍ ഉണ്ടെന്നും അതുകൊണ്ടാണ് ഈ സംശയങ്ങളെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരം സിബിഐ യും നിലപാട് വ്യക്തമാക്കുകയും ഒപ്പം അന്വേഷണസംഘം കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.