പാലക്കാട്: പണമിടപാട് നടക്കുന്നതായുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലല്ല റെയ്ഡ് നടത്തിയതെന്നും റൊട്ടീന്‍ പരിശോധന മാത്രമാണ് പാലക്കാട് കോണ്‍ഗ്രസുകാര്‍ താമസിച്ച ഹോട്ടലില്‍ നടത്തിയതെന്നും പാലക്കാട് എഎസ്പി. അര്‍ദ്ധരാത്രിയില്‍ നടത്തിയ റെയ്ഡിന് എതിരേ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പ്രതികരണം.
പണമിടപാട് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലല്ല റെയ്ഡ് നടത്തിയത്. ഇക്കാര്യത്തില്‍ ആരുടേയും പരാതിയില്‍ നിന്നും ആയിരുന്നില്ല റെയ്ഡ്. ഇത് റൊട്ടീനായി നടക്കുന്ന പരിശോധനയാണ്. ഈ ഹോട്ടലില്‍ മാത്രമല്ല. സ്റ്റേഷന്‍ പരിധിയിലുള്ള മറ്റ് ലോഡ്ജുകളിലും കഴിഞ്ഞയാഴ്ചകളിലായി പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
”ഇത് റൊട്ടീന്‍ റെയ്ഡ് മാത്രമാണ്. സേര്‍ച്ച് ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് പരാതിയുണ്ടെങ്കില്‍ അതനുസരിച്ച് നടപടി സ്വീകരിക്കാം. 12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്.” എസിപി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പാര്‍ട്ടിയിലുമുള്ളവരുടെ മുറികള്‍ പരിശോധിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിവാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. വനിതാപോലീസ് ഇല്ലാതെ വനിതാ നേതാക്കളുടെ മുറിയില്‍ വന്നെന്നും ആക്ഷേപമുണ്ട്.