കൊച്ചി; സംസ്ഥാനത്ത് ഉപതെരഞ്ഞടുപ്പ് നടന്ന വയാന്ട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കരയിലെ പലബൂത്തുകളിലും 6 മണി കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട് നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കി. ചേലക്കരയില്‍ പോളിങ് 70 ശതമാനത്തിലധികമാണ്. എന്നാല്‍ വയനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ്. എന്നാല്‍ വയനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാല്‍ പോളിങ് ശതമാനം കുറവാണ്. വയനാട്ടിലെ പോളിങ് 63 ശതമാനമാണ്.
ചേലക്കരയിലെ പോളിങ് മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷ നല്‍കുന്നു. വയനാട്ടിലെ പോളിങ് കുറവ് ആണെങ്കിലും വിജയത്തെ ബാദിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.വയനാട്ടില്‍ ഗ്രാമപ്രദേശങ്ങളില്‍ ബൂത്തികളില്‍ രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗര പ്രദേശങ്ങളിലെ തിരക്ക് കുറയുകയായിരുന്നു. സ്ഥാനാര്‍ത്ഥികളായ പ്രിയഹ്ക ഗാന്ധി , സത്യന്‍ മൊകേരി, നവ്യ ഹരിദാസ് എന്നിവര്‍ പല ബൂത്തുകള്‍ സന്ദര്‍ശിച്ചു.