
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെട്ടിക്കുറച്ച ഹജ് സീറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രധാനമന്ത്രി ഈ മാസം 22ന് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകള്‍ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയുള്ള ക്വോട്ടയില്‍ 80 ശതമാനം കുറവ് വരുത്തിയെന്ന റിപ്പോര്‍ട്ടിലാണ് കേന്ദ്ര സര്‍ക്കാരിനോട് ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 52000 ഇന്ത്യക്കാരാണ് ഇത്തരത്തില്‍ ഹജ്ജ് ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നത്. സൗദി അറേബ്യയുടെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കത്തയച്ചിരുന്നു.