അധ്യാപകന്റെ ഫ്ലാറ്റില്‍ പലവട്ടം പെണ്‍കുട്ടി പീഡനത്തിനിരയായി. ഫ്ലാറ്റില്‍ ബന്ദിയാക്കിയായിരുന്നു ചൂഷണം. ഇതിനിടയിലാണ് മറ്റൊരു അധ്യാപകനായ വികാസ് പോര്‍വാളും വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയത്.
കാണ്‍പുര്‍: ‘നീറ്റ്’ പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ മാസങ്ങളോളം ബന്ദിയാക്കി പീഡിപ്പിച്ച രണ്ട് അധ്യാപകര്‍ കാണ്‍പൂരില്‍ അറസ്റ്റില്‍. 2022-ല്‍ കാണ്‍പൂരിലെ ‘നീറ്റ്’ പരിശീലനസ്ഥാപനത്തില്‍ ചേര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയാണ് ക്രൂരപീഡനത്തിനിരയായത്. വികാസ് പോര്‍വാള്‍ (39), സാഹില്‍ സിദ്ദിഖി (32) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. വിദ്യാര്‍ഥികള്‍ക്കായി പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് ബയോളജി അധ്യാപകനായ സാഹില്‍ സിദ്ദിഖി പെണ്‍കുട്ടിയെ തന്റെ ഫ്ലാറ്റിലേക്കു ക്ഷണിക്കുകയായിരുന്നു. ഇവിടെവച്ച് മദ്യപിച്ചെത്തിയ സാഹില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഇതു പുറത്തുവിടുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നും കാട്ടി ചൂഷണം തുടര്‍ന്നു.
അധ്യാപകന്റെ ഫ്ലാറ്റില്‍ പലവട്ടം പെണ്‍കുട്ടി പീഡനത്തിനിരയായി. ഫ്ലാറ്റില്‍ ബന്ദിയാക്കിയായിരുന്നു ചൂഷണം. ഇതിനിടയിലാണ് മറ്റൊരു അധ്യാപകനായ വികാസ് പോര്‍വാളും വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയത്. ഏതാനും മാസം മുമ്പ് സാഹില്‍ മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി അപമാനിക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതു വഴിത്തിരിവായി. ഈ കേസില്‍ സാഹിലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതിനുപിന്നാലെ അധ്യാപകനെതിരേ കഴിഞ്ഞ ഏഴിന് പരാതി നല്കാന് വിദ്യാര്‍ഥിനി ധൈര്യംകാട്ടുകയായിരുന്നു. പിറ്റേന്നുതന്നെ രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.