• Fri. Dec 20th, 2024

24×7 Live News

Apdin News

They got to know each other through Instagram and established a relationship | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു ; കൗമാരക്കാരനെ പോലീസ് സാഹസികമായി പിടികൂടി

Byadmin

Dec 20, 2024


uploads/news/2024/12/753379/prison.jpg

പന്തളം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ കൗമാരക്കാരനെ പോലീസ് സാഹസികമായി പിടികൂടി. പന്തളം സ്വദേശിയായ പെണ്‍കുട്ടിയെ നോര്‍ത്ത് പറവൂര്‍ സ്വദേശിയായ കൗമാരക്കാരനാണ് ലൈംഗികപീഡനത്തിന് വിധേയയാക്കിയത്. മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടി പീഡനവിവരം പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറെ അറിയിച്ചു.

അധ്യാപകര്‍പോലീസിനെ അറിയിച്ചു. പത്തനംതിട്ട വനിതാ എസ്.ഐ കെ.ആര്‍. ഷെമിമോള്‍ മൊഴി രേഖപ്പെടുത്തി. ഡിസംബര്‍ 9 ന് പന്തളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇയാളുടെ പേരും ഇന്‍സ്റ്റഗ്രാം ഐഡിയും താമസം എറണാകുളത്ത് എവിടെയോ ആണെന്നും മാത്രമാണ് പെണ്‍കുട്ടിക്ക് അറിയാവുന്നത്. സംഭവശേഷം മുങ്ങിയ ഇയാള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കുകയും ചിത്രങ്ങള്‍ മാറ്റുകയും ചെയ്തു. ഇയാളെ തിരിച്ചറിയുന്നതിനുള്ള എല്ലാ പഴുതുകളും അടച്ചശേഷം ബംഗളൂരുവിലെ പഠനസ്ഥലത്തേക്കു മുങ്ങുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിയെ നാടകീയ നീക്കത്തില്‍ വലയിലാക്കിയത്. അടൂര്‍ ഡിവൈ.എസ്.പി. ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.ഐ. പി.കെ.രാജന്‍, പോലീസ് ഉദ്യോഗസ്ഥരായ ശരത് പിള്ള, അമീഷ്, എസ്. അന്‍വര്‍ ഷാ എന്നിവരാണ് ഉണ്ടായിരുന്നത്. ഒരാഴ്ചയിലധികമായി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിച്ച് പോലീസ് അന്വേഷണം നടത്തി. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് എറണാകുളത്ത് തന്നെയുള്ള ഒരു സ്‌കൂട്ടറിന്റെ നമ്പര്‍ സൈബര്‍ ഡോമിന്റെ സഹായത്തോടെ ലഭ്യമായി. അത് പരിശോധിച്ച് വാഹനത്തിന്റെ ഉടമയെ കണ്ടെത്തി പോലീസ് സംഘം ചോദ്യം ചെയ്തു.

അങ്ങനെയാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട കൗമാരക്കാരനിലേക്ക് എത്തിയത്. തുടര്‍ന്ന് ഇയാളുടെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം ബംഗളൂരുവിലേക്ക് പോലീസ് സംഘം നീങ്ങി. പോലീസിന്റെ നീക്കം മനസിലാക്കിയ ഇയാള്‍ നാട്ടിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് കടന്നു. എന്നാല്‍ ട്രെയിനില്‍ യാത്ര തുടര്‍ന്ന ഇയാളെ പോലീസ് വാഹനത്തില്‍ പിന്തുടര്‍ന്നു. നാട്ടിലെ കൂട്ടുകാരുടെ സംരക്ഷണയില്‍ സുരക്ഷിതമായ ഒളിയിടത്തിലേക്ക് കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ ഈ നീക്കത്തിനിടയില്‍ പോലീസ് നാടകമായി ഇയാളെ കുടുക്കുകയായിരുന്നു.



By admin